NEWSROOM

'എമ്പുരാൻ' ടീസർ 26ന് വൈകിട്ട് പുറത്തിറക്കും

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രത്തിൻ്റെ ടീസർ പുറത്തിറക്കുക

Author : ന്യൂസ് ഡെസ്ക്


മോഹൻ ലാലിനെ നായകനാക്കി പൃഥ്വിരാജിൻ്റെ സംവിധാനത്തിൽ ഒരുക്കിയ എമ്പുരാൻ്റെ ടീസർ 26ന് ഞായറാഴ്ച വൈകിട്ട് 7.07ന് പുറത്തിറക്കും. പൃഥ്വിരാജ് തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രത്തിൻ്റെ ടീസർ പുറത്തിറക്കുക. "ഫസ്റ്റ് ലുക്ക്! #L2E #EMPURAAN ൻ്റെ ലോകത്തേക്ക് സ്വാഗതം" എന്നാണ് പൃഥി സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ 2025 മാര്‍ച്ച് 27ന് വേള്‍ഡ് വൈഡ് റിലീസ് ആയിട്ടായിരിക്കും എത്തുക. റിലീസ് തീയതി പ്രഖ്യാപിച്ചതോടെ സിനിമയുടെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലുള്‍പ്പെടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

മോഹന്‍ലാലിനും ടൊവിനോ തോമസിനും ഒപ്പം പൃഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മഞ്ജു വാര്യര്‍, സുരാജ് വെഞ്ഞാറമൂട്, അര്‍ജുന്‍ ദാസ്, ഷറഫുദീന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുരാജ് വെഞ്ഞാറമൂട്, അര്‍ജുന്‍ ദാസ്, ഷറഫുദീന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ എമ്പുരാനില്‍ അഭിനയിക്കുന്നുണ്ട്. ഇവര്‍ ലൂസിഫറിന്റെ ഭാഗമായിരുന്നില്ല.

SCROLL FOR NEXT