NEWSROOM

ഒരു വർഷത്തിനകം പലസ്തീനിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കണം: പ്രമേയം പാസാക്കി യുഎൻ

ഓസ്‌ട്രേലിയ, കാനഡ, ഡെൻമാർക്ക്, ജർമനി, ഇറ്റലി, നേപ്പാൾ, സ്വീഡൻ, യുകെ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്‌ക്കൊപ്പം  വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്

Author : ന്യൂസ് ഡെസ്ക്

ഒരു വർഷത്തിനകം പലസ്തീനിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കണമെന്ന പ്രമേയം പാസാക്കി ഐക്യരാഷ്ട്രസഭ. അതേസമയം ഇന്ത്യ ഉൾപ്പെടെ 43 രാജ്യങ്ങൾ പ്രമേയത്തിൽ നിന്ന് വിട്ടു നിന്നു. അർജന്റീന, യുഎസ് ഉൾപ്പെടെ 14 രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്തത്. ഇസ്രയേൽ - ഹമാസ് സംഘർഷം ആരംഭിച്ചതിന് ശേഷം ഇസ്രയേലുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ അവതരിപ്പിച്ച മിക്ക പ്രമേയങ്ങളിൽ നിന്നും ഇന്ത്യ വിട്ടുനിന്നിരുന്നു. ഓസ്‌ട്രേലിയ, കാനഡ, ഡെൻമാർക്ക്, ജർമനി, ഇറ്റലി, നേപ്പാൾ, സ്വീഡൻ, യുകെ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്‌ക്കൊപ്പം  വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്.

പ്രമേയത്തിന് അനുകൂലമായി 124 വോട്ടുകളും എതിർത്ത് 14 വോട്ടുകളുമാണ് ലഭിച്ചത്. 43 രാജ്യങ്ങളാണ് വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നത്. പൊതുസഭയുടെ ഭാഗമായി കരടു പ്രമേയങ്ങൾ അവതരിപ്പിക്കാൻ അംഗീകാരം ലഭിച്ച ശേഷം പലസ്തീൻ്റെ ആദ്യ പ്രമേയമാണിത്. കുടിയേറ്റം സ്ഥാപിച്ചയിടങ്ങളിൽ നിന്നും ഇസ്രയേൽ പിന്മാറണമെന്നും നഷ്ടപരിഹാരം നൽകണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്.

Also Read: അമ്മ ഗാസയിലും മൂന്ന് പിഞ്ചു കുഞ്ഞുങ്ങൾ ഇസ്രയേലിലും: പലസ്തീനിൽ നിന്ന് ഇസ്രായേലിലേക്ക് വഴി തുറക്കാൻ കാത്ത് ഒരമ്മ

SCROLL FOR NEXT