ഇൻഡിഗോ ബഹിഷ്കരണം അവസാനിപ്പിച്ച് സിപിഎം നേതാവ് ഇ.പി. ജയരാജൻ. സീതാറാം യെച്ചൂരിയെ അവസാനമായി കാണാൻ ഡൽഹിയിലേക്ക് തിരിക്കുന്നതിനായാണ് ഇൻഡിഗോയിൽ ഇ. പി. യാത്ര ചെയതത്. താൻ ഏറ്റവും അധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യന്ന നേതാവ് ആണ് മരിച്ചത്. അദ്ദേഹത്തെ അവസാനമായി കാണാൻ തന്റെ തീരുമാനം തടസ്സമാകാൻ പാടില്ല. ഇപ്പോൾ മറ്റെന്തിനേക്കാളും വലുത് അദ്ദേഹത്തിന്റെ മൃതദേഹം കാണാനും, ദുഃഖം രേഖപ്പെടുത്താനുമാണ് എന്നും അദ്ദേഹം പറഞ്ഞു.
അന്നത്തെ തീരുമാനം ആ സാഹചര്യത്തിൽ എടുത്തത് ആണെന്നും, അത് തീർത്തും ശരിയായിരുന്നുവെന്നും ഇ.പി. ജയരാജൻ പ്രതികരിച്ചു. കഴിഞ്ഞദിവസമാണ് യെച്ചൂരിയെ കാണാനായി ഇ.പി. കരിപ്പൂരിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തത്. ഡൽഹിയിലേക്കാണ് അദ്ദേഹം ഇൻഡിഗോയിൽ പോയത്. രാത്രി 10.35 നുള്ള വിമാനത്തിലായിരുന്നു യാത്ര.
മുഖ്യമന്ത്രിക്കെതിരെ ഇൻഡിഗോ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചവരെ തള്ളിയിട്ടതിനെത്തുടർന്നാണ് ഇ.പിക്കെതിരെ വിമാനക്കമ്പനി യാത്രാവിലക്ക് ഏർപ്പെടുത്തിയത്. രണ്ടാഴ്ച വിലക്കാണ് ഇൻഡിഗോ ഏർപ്പെടുത്തിയത്. എന്നാൽ കമ്പനിയുടെ നടപടി ശരിയല്ലെന്നാരോപിച്ചാണ് 2022 മുതൽ ഇ.പി. ഇൻഡിഗോ ബഹിഷ്‌കരണം പ്രഖ്യാപിച്ചത്.