NEWSROOM

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഐഎമ്മിനെ പ്രതിയാക്കി ഇഡി കുറ്റപത്രം; എ.സി. മൊയ്തീനും, കെ. രാധാകൃഷ്ണനും ഉൾപ്പെടെ ആകെ 83 പ്രതികള്‍

തട്ടിപ്പ് വഴി പ്രതികൾ 180 കോടി രൂപ സമ്പാദിച്ചതായി കുറ്റപത്രത്തിൽ പറയുന്നു

Author : ന്യൂസ് ഡെസ്ക്

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. സിപിഐഎമ്മിനെയും മുൻ ജില്ലാ സെക്രട്ടറിമാരെയും പ്രതിപ്പട്ടികയിൽ ചേർത്ത്, പാർട്ടിയെ വെട്ടിലാക്കികൊണ്ടാണ് ഇഡി കുറ്റപത്രം. അന്വേഷണ ഉദ്യോഗസ്ഥനായ നിർമൽ കുമാർ മോഷയാണ് കലൂർ പിഎംഎൽഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.


എം.എം. വർഗീസും, എ.സി. മൊയ്തീനും, കെ. രാധാകൃഷ്ണൻ എംപിയും ഉൾപ്പെടെ എട്ട് രാഷ്ട്രീയ പ്രവർത്തകരാണ് അന്തിമ കുറ്റപത്രത്തിലെ പ്രതിപ്പട്ടികയിലുള്ളത്. പുതുതായി ചേർത്ത 27 പേരുൾപ്പെടെ ആകെ 83 പ്രതികൾ പട്ടികയിലുണ്ട്. തട്ടിപ്പ് വഴി പ്രതികൾ 180 കോടി രൂപ സമ്പാദിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. പ്രതികളുടെ സ്വത്തിൽ നിന്നും 128 കോടി രൂപ ഇഡി കണ്ടുകെട്ടിയിരുന്നു.

2011-12നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വലിയ നിക്ഷേപ തട്ടിപ്പ് പുറത്തുവന്നത്. 2021 ജൂ​ലൈ 21ന് ​ബാ​ങ്ക് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ൽ ഇ​രി​ങ്ങാ​ലക്കുട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കരുവന്നൂർ ബാങ്കിൽ നിന്നും മുഖ്യപ്രതിയും ബിസിനസ് പങ്കാളിയും ചേർന്ന് അനധികൃത വായ്പ തരപ്പെടുത്തിയെന്നത് ആയിരുന്നു കേസ്. ആരോപണങ്ങൾ‍ ഉയർന്നതിനു പിന്നാലെ സിപിഎം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബാ​ങ്ക് ഭ​ര​ണ​സ​മി​തി​ പിരിച്ചുവിട്ടിരുന്നു. സി​പിഐ​എം നേ​താ​ക്ക​ളാ​യ ബാ​ങ്ക് സെ​ക്ര​ട്ട​റി​യ​ട​ക്കം ആ​റു​പേ​രെ പ്ര​തി​യാക്കി ആയിരുന്നു  ആദ്യ കേസ്. 300 കോ​ടി​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്നാ​യി​രു​ന്നു ആ​ദ്യ​ നി​ഗ​മ​നം. സ​ഹ​ക​ര​ണ വ​കു​പ്പി​ന്റെ ര​ണ്ടാം അ​ന്വേ​ഷ​ണ​ത്തി​ൽ 125.84 കോ​ടി​യു​ടേ​താ​ണ് ക്ര​മ​ക്കേ​ടെ​ന്ന് ക​ണ്ടെ​ത്തുകയായിരുന്നു.



SCROLL FOR NEXT