NEWSROOM

കളമശേരിയില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് മെനിഞ്ചൈറ്റിസ്; രോഗലക്ഷണങ്ങളോടെ ആറ് കുട്ടികള്‍ നിരീക്ഷണത്തില്‍

മാര്‍ച്ച് 12നും 14നും നടത്താനിരുന്ന വാര്‍ഷിക പരീക്ഷ മാറ്റി വെച്ചിരിക്കുന്നതായി സെന്റ് പോള്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്


കൊച്ചി കളമശേരിയില്‍ മെനിഞ്ചൈറ്റിസ് രോഗബാധ. കളമശേരി സെന്റ് പോള്‍സ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു. രണ്ട് ആശുപത്രികളിലായി ആറ് കുട്ടികള്‍ രോഗ ലക്ഷണവുമായി ഐസിയുവില്‍ ചികിത്സയിലാണ്.

മാര്‍ച്ച് 12നും 14നും നടത്താനിരുന്ന വാര്‍ഷിക പരീക്ഷ മാറ്റി വെച്ചിരിക്കുന്നതായി സെന്റ് പോള്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറിയിച്ചു. മറ്റു വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ഇതുവരെ ഒരു കേസ് മാത്രമാണ് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും സ്‌കൂള്‍ അധികൃതരും ആരോഗ്യവകുപ്പും വേണ്ട മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.

SCROLL FOR NEXT