എറണാകുളം അസിസ്റ്റൻറ് ലേബർ കമ്മീഷണർ കൈക്കൂലി കേസിൽ പിടിയിൽ. കാക്കനാട് ഒലിമുകളിലെ സെൻട്രൽ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷൻ ഓഫീസിലെ ജീവനക്കാരന്‍ അജിത് കുമാർ ആണ് പിടിയിലായത്. 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടുകയായിരുന്നു.
Also Read: പെരിന്തൽമണ്ണ സ്വർണക്കവർച്ച: നാല് പ്രതികൾ പിടിയിൽ, മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതം
ഉത്തർപ്രദേശ് സ്വദേശിയാണ് പിടിയിലായ അജിത് കുമാർ. ബിപിസിഎൽ കമ്പനിയിൽ ലേബർ തൊഴിലാളികളെ കയറ്റുന്നതുമായി ബന്ധപ്പെട്ടാണ് അജിത് കുമാർ കൈക്കൂലി വാങ്ങിയത്. അജിത് കുമാറിന്‍റെ വീട്ടിലും വിജിലന്‍സ് പരിശോധന നടന്നു.