NEWSROOM

യുവേഫ നേഷൻസ് ലീഗ്: ഗ്രീസിനെ വീഴ്ത്തി ഇംഗ്ലണ്ട്, ഹാളണ്ടിൻ്റെ ഇരട്ട ഗോളിൽ നോർവെ

ജയത്തോടെ അഞ്ച് മത്സരങ്ങളിൽ നിന്ന് 12 പോയന്റുമായി ഇംഗ്ലണ്ട് ഗ്രൂപ്പിൽ ഒന്നാമതെത്തി

Author : ന്യൂസ് ഡെസ്ക്


യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് ബി മത്സരത്തിൽ ഗ്രീസിനെ മൂന്ന് ഗോളിന് തോൽപ്പിച്ച് ഇംഗ്ലണ്ട്. ഒലീ വാട്കിൻസ്, കർട്ടിസ് ജോൺസ് എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി ഗോൾ നേടിയത്. ഗ്രീക്ക് ഗോൾകീപ്പർ ഒഡിസിയാസ് വ്ളാകോഡിമോസ് ഒരു സെൽഫ് ഗോളും വഴങ്ങി. ഏഴാം മിനിറ്റിലായിരുന്നു ഒലീ വാട്കിൻസിന്റെ ഗോൾ. 83-ാം മിനിറ്റിൽ കർട്ടിസ് ജോൺസും ഗോൾ നേടി.

ജയത്തോടെ അഞ്ച് മത്സരങ്ങളിൽ നിന്ന് 12 പോയന്റുമായി ഇംഗ്ലണ്ട് ഗ്രൂപ്പിൽ ഒന്നാമതെത്തി. ഞായറാഴ്ച അയർലൻഡിനെതിരെയാണ് ഇംഗ്ലണ്ടിന്റെ അവസാന ഗ്രൂപ്പ് മത്സരം. 12 പോയന്റ് തന്നെയുള്ള ഗ്രീസ് പട്ടികയിൽ രണ്ടാമതാണ്. ഗോൾവ്യത്യാസത്തിന്റെ മുൻതൂക്കത്തിലാണ് ഇംഗ്ലണ്ട് ഒന്നാമതെത്തിയത്. ഫിൻലൻഡിനെതിരെയാണ് ഗ്രീസിന്റെ അടുത്ത മത്സരം.

മറ്റു രണ്ട് മത്സരങ്ങളിൽ നോർത്ത് മാസിഡോണിയ ലാത്വിയക്കെതിരെ (1-0) ജയം സ്വന്തമാക്കിയപ്പോൾ, ഫ്രാൻസ് ഇസ്രായേൽ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. എംബാപ്പെ ഇല്ലാതെയാണ് ഫ്രാൻസ് ഇറങ്ങിയിരുന്നത്.

മറ്റൊരു നോർവെ ആദ്യ പകുതിയിൽ കസാഖിസ്ഥാനെതിരെ 3-0ന് മുന്നിട്ടുനിൽക്കുകയാണ്. എർലിങ് ഹാലണ്ട് ഇരട്ട ഗോളുകളുമായി തിളങ്ങി.

SCROLL FOR NEXT