സിനിമയ്ക്ക് വേണ്ടി ഓരോരുത്തരും വലിയ എഫേർട്ടാണെടുത്തതെന്ന് ബിനു പപ്പു. ഐഎഫ്എഫ്ഐയിൽ ഉൾപ്പെടെ നിരവധി അവാർഡുകൾ ഫിലിം ഫെസ്റ്റിവലുകളിൽ ലഭിച്ചിട്ടുണ്ട്. സംസ്ഥാന അവാർഡിലും പരിഗണനയിൽ ഉണ്ടായിരുന്നു. എന്നാൽ, ദേശീയ അവാർഡ് ലഭിച്ചപ്പോൾ തിളക്കം കൂടി. ചിത്രത്തിൽ അഭിനേതാവ് എന്നതിലുപരി സഹസംവിധായകൻ കൂടി ആണ്, വലിയ സന്തോഷമുണ്ട്. സൗദി വെള്ളയ്ക്കയ്ക്ക് ലഭിച്ച മികച്ച മലയാള സിനിമയ്ക്കുള്ള അവാർഡിനെക്കുറിച്ച് പ്രതികരിക്കവെ ബിനു പപ്പു പറഞ്ഞു.
READ MORE: 'പരിപൂര്‍ണതയിലെത്തിയ അനുഭവം'; 'സൗദി വെള്ളക്ക'യുടെ ദേശീയ പുരസ്ക്കാര നേട്ടത്തില്‍ തരുണ്‍ മൂര്‍ത്തി
പുരസ്കാര നേട്ടത്തില്‍ സന്തോഷമുണ്ടെന്നും സിനിമ ചെയ്തതിലൂടെ പരിപൂര്‍ണതയിലെത്തിയ അനുഭവമാണ് തോന്നുന്നതെന്നും ചിത്രത്തിൻ്റെ സംവിധായകൻ തരുണ്‍ മൂര്‍ത്തിയും ന്യൂസ് മലയാളത്തോട് പറഞ്ഞു. എഴുത്തിന്‍റെ ഘട്ടം മുതല്‍ ഇതൊരു നല്ല സിനിമയാണെന്ന ബോധ്യം ഉണ്ടായിരുന്നു. ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലില്‍ അടക്കം ലഭിച്ച അംഗീകാരം അത് ഒന്നുകൂടി ഉറപ്പിച്ചു. ദേവി വര്‍മ്മക്കും മഞ്ജുഷക്കും അവര്‍ എടുത്ത പരിശ്രമത്തിന് സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചപ്പോള്‍ സന്തോഷം തോന്നിയിരുന്നു. ഇപ്പോൾ സംവിധായകനെന്ന നിലയിലുള്ള അംഗീകാരമായി ദേശീയ പുരസ്കാരത്തെ കാണുന്നു. സൗദി വെള്ളക്കയുടെ മുഴുവന്‍ ടീമിനും പുരസ്കാരം സമര്‍പ്പിക്കുന്നുവെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു.
READ MORE: ദേശീയ ചലച്ചിത്ര പുരസ്കാരം: ആട്ടം മികച്ച ചിത്രം, നടന് ഋഷഭ് ഷെട്ടി, നടി നിത്യ മേനോന്, മാനസി പരേഖ്
കൊച്ചി തമ്മനത്തിനടുത്തുള്ള സൗദിയെന്ന ഗ്രാമത്തിൽ ജീവിക്കുന്ന അഭിലാഷ് ശശിധരന്റെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു കേസും അതിന്റെ നൂലാമാലകളുമാണ് സിനിമ പറയുന്നത്. കൊച്ചി ഛായാഗ്രഹണം: ശരൺ വേലായുധൻ. ചിത്രസംയോജനം: നിഷാദ് യൂസഫ്, സഹനിർമ്മാണം: ഹരീന്ദ്രൻ, ശബ്ദ രൂപകൽപന: വിഷ്ണു ഗോവിന്ദ് ശ്രീശങ്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, സംഗീതം: പാലീ ഫ്രാൻസിസ്. ഗാന രചന: അൻവർ അലി, രംഗപടം: സാബു മോഹൻ, ചമയം: മനു മോഹൻ, കാസ്റ്റിങ് ഡയറക്ടർ: അബു വാളയംകുളം, വസ്ത്രലങ്കാരം: മഞ്ജുഷ രാധാകൃഷ്ണൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ജിനു പി.കെ., നിശ്ചലഛായഗ്രാഹണം: ഹരി തിരുമല, പ്രൊഡക്‌ഷൻ കോർഡിനേറ്റർ: മനു ആലുക്കൽ.
READ MORE: ദേശീയ ചലച്ചിത്ര പുരസ്‌കാരം: ആനന്ദ് ഏകര്‍ഷിയുടെ ആട്ടം മികച്ച ചിത്രം