NEWSROOM

ജിയോ മൊബൈല്‍ ഡിജിറ്റല്‍ സര്‍വീസസിന്റെ തലപ്പത്ത് മലയാളി; സജിത് ശിവാനന്ദന്‍ പ്രസിഡന്റായി ചുമതലയേറ്റു

ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍ മുന്‍ സിഇഒ ആണ് സജിത് ശിവാനന്ദന്‍

Author : ന്യൂസ് ഡെസ്ക്

ജിയോ മൊബൈല്‍ ഡിജിറ്റല്‍ സര്‍വീസസിന്റെ പ്രസിഡന്റായി ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മലയാളിയുമായ സജിത് ശിവാനന്ദന്‍ ചുമതലയേറ്റു. ജിയോ മൊബൈലിനു വേണ്ടി നിര്‍മിതബുദ്ധി കേന്ദ്രീകരിച്ചുള്ള ഡിജിറ്റല്‍ സേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ചുമതലയാണ് സജിത് ശിവാനന്ദന്.

14 വര്‍ഷം ഗൂഗില്‍ ജീവനക്കാരനായ ശിവാനന്ദന്‍ 2022 ലാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലെത്തിയത്. ഗൂഗിള്‍ പേയുടെയും നെക്സ്റ്റ് ബില്യണ്‍ യൂസര്‍ ഇനിഷ്യേറ്റീവ്‌സിന്റെയും മാനേജിങ് ഡയറക്ടറും ബിസിനസ് ഹെഡ്ഡായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡിസ്‌നിയുടെ സ്റ്റാര്‍ ഇന്ത്യ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വയാകോം 18-ല്‍ ലയിച്ചതിനുശേഷമാണ് ശിവാനന്ദന്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലെ പദവിയില്‍ നിന്ന് ഒഴിഞ്ഞത്.

1996ല്‍ സ്റ്റാര്‍ ടിവിയില്‍ തന്റെ കരിയര്‍ ആരംഭിച്ചശിവാനന്ദന്‍ ചാനല്‍ വിയുടെ ഉത്തരേന്ത്യാ വിഭാഗത്തിന്റെ മേല്‍നോട്ടം വഹിച്ചു. തുടര്‍ന്ന് ദി ഗാലപ്പ് ഓര്‍ഗനൈസേഷനിലും അഫില്‍ യുകെയിലും ജോലി ചെയ്തു. അവിടെ ഡിജിറ്റല്‍ മീഡിയയിലെ അനലിറ്റിക്‌സിലും തന്ത്രത്തിലും പരിചയം നേടി.

എഐ സഹായത്തോടെ ജിയോ മൊബൈലിനു വേണ്ടി കൂടുതല്‍ ഡിജിറ്റല്‍ സേവനങ്ങള്‍ ഒരുക്കാന്‍ തന്റെ പുതിയ അവസരം ഉപയോഗിക്കുമെന്ന് സജിത് ശിവാനന്ദന്‍ പറഞ്ഞു. ഗൂഗിള്‍ പേയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ ചുമതല ശിവാനന്ദനായിരുന്നു.

SCROLL FOR NEXT