സംസ്ഥാനത്തെ ലഹരി പരിശോധന യുവ ഗായകരിലേക്കും നീട്ടാൻ എക്സൈസ്. നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ ന്യൂ ജൻ ഗായകർ നിരീക്ഷണത്തിലാണ്. പത്തിലധികം ന്യൂജൻ ഗായകരെ നിരീക്ഷിച്ച് വരികയാണെന്നും എക്സൈസ് അറിയിച്ചു. അറസ്റ്റ് ഉൾപ്പെടെ നടപടികൾ ഉണ്ടാവുമെന്നാണ് വിവരം.
ALSO READ: സിനിമകള്‍ ലഹരിയും വയലന്‍സും പ്രോത്സാഹിപ്പിക്കുന്നു; മാര്‍ക്കോയ്ക്കെതിരെ രമേശ് ചെന്നിത്തല
പരിപാടികളുടെ മറവിൽ ലഹരി ഉപയോഗം നടത്തുന്നു എന്ന നിരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന. പരിപാടികളിൽ എത്തിയശേഷം ലഹരി ഉപയോഗിച്ച് പലർക്കും പാടാൻ കഴിയാത്ത സ്ഥിതിയാണ്. ആവശ്യമെങ്കിൽ മുടിയുടെ സാമ്പിൾ ഉൾപ്പെടെ ശേഖരിച്ച് പരിശോധിക്കുമെന്നും എക്സൈസ് അറിയിച്ചു.