NEWSROOM

വയനാട് മാജിക് മഷ്‌റൂം വേട്ട; പിടിയിലായത് ബെംഗളുരുവില്‍ മഷ്‌റൂം ഫാം നടത്തുന്നയാള്‍

സംസ്ഥാനത്ത് ഇതുവരെ പിടികൂടിയതില്‍ ഏറ്റവും വലിയ മാജിക്ക് മഷ്‌റൂം വേട്ടയാണിത്.

Author : ന്യൂസ് ഡെസ്ക്

വയനാട് കാട്ടിക്കുളത്ത് എക്‌സൈസിന്റെ മാജിക്ക് മഷ്‌റൂം വേട്ട. ആഡംബര കാറില്‍ കടത്തുകയായിരുന്ന മഷ്‌റൂമാണ് പിടികൂടിയത്. മാജിക്ക് മഷ്‌റൂമിന്റെ വന്‍ ശേഖരമാണ് എക്‌സൈസിന്റെ സ്ഥിരം പരിശോധനയില്‍ പിടികൂടിയത്. സംസ്ഥാനത്ത് ഇതുവരെ പിടികൂടിയതില്‍ ഏറ്റവും വലിയ മാജിക്ക് മഷ്‌റൂം വേട്ടയാണിത്.

കാട്ടികുളം രണ്ടാം ഗേറ്റ് ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് 276 ഗ്രാം മാജിക് മഷ്‌റൂം, 13.2 ഗ്രാം കഞ്ചാവ്, 6.59 ഗ്രാം ചരസ് എന്നിവയാണ് പിടികൂടിയത്. KA02MM 3309 എന്ന നമ്പരില്‍ രജിസ്റ്റര്‍ ചെയ്ത ISUS V CROSS വാഹനത്തിലാണ് ലഹരിവസ്തുക്കള്‍ കടത്തിയത്.


സംഭവത്തില്‍ ബെംഗളൂരു സ്വദേശി രാഹുല്‍ റായ് എന്നയാളെ അറസ്റ്റ് ചെയ്തു. മാജിക്ക് മഷ്‌റൂം 50 ഗ്രാം കൈയ്യില്‍ വച്ചാല്‍ 20 കൊല്ലം തടവും 2 ലക്ഷം രൂപ പിഴയും ആണ് NDPS നിയമപ്രകാരം ശിക്ഷ. സ്വകാര്യമായി മാജിക് മഷ്‌റൂം ഉത്പാദിപ്പിച്ച് രാജ്യത്തിന്റെ പലഭാഗത്തേക്കും വിദേശത്തേക്കും കയറ്റി അയക്കുന്ന സംഘത്തിലാണ് കണ്ണിയാണ് രാഹുല്‍ എന്നാണ് അറിയുന്നത്. ഇയാള്‍ ബെംഗളുരുവില്‍ സ്വന്തമായി മാജിക് മഷ്‌റൂം ഫാം നടത്തിവരികയാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.


വയനാട് വഴി മംഗലാപുരത്തേക്ക് പോകുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. കൂടുതല്‍ പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.

SCROLL FOR NEXT