NEWSROOM

EXCLUSIVE | യാക്കോബായ സഭയിലും പൊട്ടിത്തെറി; നിരണം ഭദ്രാസന സഹായ മെത്രാൻ ഗീവർഗീസ് മാർ ബർണബാസ് രാജിവെച്ചു

ഗീവർഗീസ് മാർ കൂറിലോസിന് ഭദ്രാസന ചുമതല തിരികെ നൽകിയെന്നതിൽ പ്രതിഷേധിച്ചാണെന്ന് രാജി എന്നാണ് സൂചന

Author : ന്യൂസ് ഡെസ്ക്

നിരണം ഭദ്രാസന സഹായ മെത്രാൻ ഗീവർഗീസ് മാർ ബർണബാസ് രാജിവെച്ചു. ഗീവർഗീസ് മാർ കൂറിലോസിന് ഭദ്രാസന ചുമതല തിരികെ നൽകിയതില്‍ പ്രതിഷേധിച്ചാണ് രാജി എന്നാണ് സൂചന. സ്വതന്ത്രമായി പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഗീവർഗീസ് മാർ ബർണാബാസ് വ്യക്തമാക്കി.

തോമസ് പ്രഥമൻ കാതോലിക്കയുടെ കാലത്തായിരുന്നു യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ്, മെത്രാപോലീത്തയുടെ ചുമതലകൾ ഒഴിഞ്ഞ് സന്യാസജീവിതത്തിലേക്ക് പോയത്. അന്നുമുതൽ നിരണം ഭദ്രാസന ചുമതല ഗീവർഗീസ് മോർ ബർണബാസിനായിരുന്നു. ഇതിനിടെയാണ് ഡോ. ഗീവർഗീസ് മാർ കൂറിലോസ് ജൂൺ ഒന്നു മുതൽ തിരികെ ഭദ്രാസന ഭരണ ചുമതലയിലേക്ക് വരുമെന്ന ശ്രേഷ്ഠ കാതോലിക്ക ബാവ ഇന്ന് കൽപന ഇറക്കിയത്. ഇതിന് പിന്നാലെയാണ് ഗീവർഗീസ് മാർ ബർണബാസ് രാജിവെച്ചത്.

SCROLL FOR NEXT