NEWSROOM

Exclusive: തൃശൂർ മേയറുടെ രാജി; സിപിഎം ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടി എം.വി. ഗോവിന്ദൻ

സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യ പ്രകാരമാണ് എം.വി. ഗോവിന്ദൻ വിഷയത്തിൽ ഇടപെട്ടത്

Author : ന്യൂസ് ഡെസ്ക്

തൃശൂർ മേയർ രാജിവെക്കണമെന്ന ആവശ്യത്തിൽ സിപിഎം ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടി എം.വി. ഗോവിന്ദൻ. സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യ പ്രകാരമാണ് എം.വി. ഗോവിന്ദൻ വിഷയത്തിൽ ഇടപെട്ടത്. സിപിഎം ജില്ല സെക്രട്ടറി എം എം വർഗീസ് ഇന്ന് തിരുവനന്തപുരത്ത് എം.വി. ഗോവിന്ദനുമായി കൂടികാഴ്ച നടത്തും. എംകെ വർഗീസിന്റെ രാജി കാര്യത്തിലടക്കം ഇരുവരും തമ്മിലുള്ള ചർച്ചയിൽ ധാരണയായേക്കും.

മേയറെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം സിപിഐ സംസ്ഥാന - ജില്ലാ നേതൃയോഗങ്ങളിൽ ഉയർന്ന സാഹചര്യത്തിൽ ഇന്നലെ ചേർന്ന സിപിഐ ജില്ലാ എക്സിക്യൂട്ടീവും വിഷയം വീണ്ടും ചർച്ച ചെയ്തു. എം കെ വർഗീസ് വിഷയത്തിൽ സിപിഎം തീരുമാനം എടുക്കും വരെ കാത്തിരിക്കാൻ എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമായി. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ പൊതുചടങ്ങിൽ വെച്ച് ഇടതുപക്ഷ പിന്തുണയോടെ തൃശൂർ മേയറായ എം.കെ. വർഗീസ് പരസ്യമായി പ്രശംസിച്ചത് വർത്തയായതിനു പിന്നാലെയാണ് മേയർ രാജിവെക്കണമെന്ന ആവശ്യം ഉയർന്നത്.

SCROLL FOR NEXT