കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ തിരക്കേറിയ റോഡിൽ കാറിൽ അഭ്യാസ പ്രകടനവുമായി യുവാക്കൾ. കാറിൻ്റെ രണ്ടു ഭാഗത്തെയും വിൻഡോയിലും, ബോണറ്റിലും ഇരുന്നായിരുന്നു യുവാക്കളുടെ അപകടകരമായ യാത്ര. ചുരത്തിലുണ്ടായിരുന്ന ആളുകളാണ് സംഭവത്തിൻ്റെ വീഡിയോ എടുത്തതും വിവരം പൊലീസിനെ അറിയിച്ചതും.
ചുരത്തിൽ മഴ യാത്രയ്ക്ക് എത്തിയ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉള്ളപ്പോഴായിരുന്നു സംഭവം. രക്ഷിതാക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് തൊട്ടിൽപ്പാലം പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.