NEWSROOM

സിഡ്നിയിലും റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി പ്രവാസി ഇന്ത്യക്കാർ; 'സ്റ്റെപ്‌സ് ഓഫ് യൂണിറ്റി' വീഡിയോ ആൽബം പുറത്തിറക്കി

രാജ്യത്തിൻ്റെ നാനാത്വത്തിലെ ഏകത്വത്തെ വിവിധ നൃത്തരൂപങ്ങളിലൂടെ അവതരിപ്പിക്കുന്ന വീഡിയോ ആൽബം രാജ്യത്തിന് സമർപ്പിച്ചു

Author : ന്യൂസ് ഡെസ്ക്

ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനം ഓസ്ട്രേലിയയിൽ സിഡ്‌നിയിലെ പ്രവാസി ഇന്ത്യക്കാരും ആഘോഷിച്ചു. 50ലധികം കലാകാരന്മാർ 'സ്റ്റെപ്‌സ് ഓഫ് യൂണിറ്റി' എന്ന പേരിൽ, രാജ്യത്തിൻ്റെ നാനാത്വത്തിലെ ഏകത്വത്തെ വിവിധ നൃത്തരൂപങ്ങളിലൂടെ അവതരിപ്പിക്കുന്ന വീഡിയോ ആൽബം രാജ്യത്തിന് സമർപ്പിച്ചു. 13 വ്യത്യസ്ത നൃത്തരൂപങ്ങളിലൂടെ ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരങ്ങളെയാണ് പ്രദർശിപ്പിക്കുന്നത്.

വന്ദേമാതരത്തിൻ്റെ പുനർനിർമ്മിച്ച പതിപ്പിലാണ് നൃത്തങ്ങൾ അവതരിപ്പിക്കുന്നത്. നിഷ മന്നത്ത് സംവിധാനം ചെയ്ത വീഡിയോ എസ്എസ് സ്റ്റുഡിയോയാണ് നിർമ്മിച്ചത്. കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ - സിഡ്‌നിയുടെയും ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിൻ്റെയും സഹകരണത്തോടെയാണ് വീഡിയോ ആൽബം നിർമ്മിച്ചത്.

SCROLL FOR NEXT