നാലു വയസുകാരന് കാലാവധി കഴിഞ്ഞ മരുന്ന് കൊടുത്തതായി പരാതി. തിരുവനന്തപുരം കഴക്കൂട്ടം പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആണ് സംഭവം നടന്നത്. പനിയും ചുമയുമായി ചികിത്സ തേടി ആശുപത്രിയിൽ എത്തിയ കുട്ടിക്കാണ് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത്.
ALSO READ: ദുർഗാ പൂജയ്ക്ക് ബംഗാള്‍ ജയിലുകളില്‍ സ്പെഷ്യൽ...! തടവുകാര്‍ക്ക് മട്ടന്‍ ബിരിയാണിയും ബസന്തി പുലാവും
കുട്ടിക്ക് ഒരു ഡോസ് മരുന്ന് കൊടുത്തതിനു ശേഷമാണ് കാലാവധി കഴിഞ്ഞ വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് കുട്ടിയുടെ കുടുംബം ആശുപത്രിയിലെത്തി വിവരം പറഞ്ഞു. സംഭവത്തിൽ വീട്ടുകാർ ജില്ലാ മെഡിക്കൽ ഓഫീസർക്കും ആരോഗ്യമന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകി.