NEWSROOM

എടയാർ വ്യവസായ മേഖലയിലെ പൊട്ടിത്തെറി: ഫോർമൽ ട്രേഡ് ലിങ്ക്സ് കമ്പനി അടച്ചുപൂട്ടാൻ നിർദേശം

ഫോർമൽ ട്രേഡ് ലിങ്ക്സ് കമ്പനി അപകടം നടന്ന ഫോർമൽ ട്രേഡ് ലിങ്ക്സ് കമ്പനിയിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്

എടയാർ വ്യവസായ മേഖലയിലെ മൃഗക്കൊഴുപ്പ് സംസ്കരണ ഫാക്ടറിയിൽ മിനി ബോയിലർ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായതിനു പിന്നാലെ കമ്പനി അടച്ചുപൂട്ടാൻ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് നിർദേശം നൽകി. ഐബിആർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പ്രാദേശികമായി നിർമ്മിച്ച ബോയിലറാണ് ഇവിടെ സ്ഥാപിച്ചിരുന്നതെന്നും ഇത്തരം ചെറുകിട സ്ഥാപനങ്ങൾക്ക് ബോയിലറുകൾ നിർമിക്കാൻ അനുമതിയില്ലന്ന് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.

ALSO READ: പി.വി. അൻവർ ഇന്ന് സഭയിൽ; തൃശൂർ പൂര പ്രമേയത്തിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ പ്രതിപക്ഷം


ഫോർമൽ ട്രേഡ് ലിങ്ക്സ് കമ്പനി അപകടം നടന്ന ഫോർമൽ ട്രേഡ് ലിങ്ക്സ് കമ്പനിയിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. കമ്പനിയിൽ ഉപയോഗിച്ചത് പ്രാദേശികമായി നിർമിച്ച ഗുണനിലവാരം കുറഞ്ഞ ബോയിലറാണെന്ന് കണ്ടെത്തിയിരുന്നു. ഐ ബി ആർ മാനദണ്ഡം അനുസരിച്ചുള്ള ബോയിലറിന് പകരം പ്രാദേശികമായി നിർമിച്ച ബോയിലർ ആണ് ഫാക്ടറിയിൽ ഉപയോഗിച്ചത്. ബോയിലർ പ്രവർത്തിക്കാൻ ആവശ്യമായ ടെക്നീഷ്യൻമാരും ഉണ്ടായിരുന്നില്ല.

പൊട്ടിത്തെറിച്ചത് മിനി ബോയിലർ ആയതിനാലാണ് വൻ അപകടം ഒഴിവായത്. എടയാറിൽ തന്നെയുള്ള അശ്വതി എൻജിനിയറിംഗ് വർക്സാണ് മിനി ബോയിലർ നിർമ്മി​ച്ചത്. എടയാർ വ്യവസായ മേഖലയിലെ നിരവധി ചെറുകിട കമ്പനികളിൽ ഇത്തരത്തിൽ പ്രാദേശികമായി നിർമ്മിച്ച ബോയിലറുകൾ ഉപയോഗിക്കുന്നതായി ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് കണ്ടെത്തിയിരുന്നു.



SCROLL FOR NEXT