NEWSROOM

ഡൽഹിയിൽ പിവിആർ തിയേറ്ററിന് സമീപം സ്ഫോടനം

പ്രദേശത്ത് നിന്നും ഒരു വെളുത്ത പൊടിയുടെ രൂപത്തിലുള്ള പദാർഥം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്


ഡൽഹി പ്രശാന്ത് വിഹാറിൽ സ്ഫോടനം. പിവിആർ സിനിമാ തിയേറ്ററിന് സമീപമാണ് സ്ഫോടനമുണ്ടായത്. ഇന്ന് രാവിലെ 11.48ഓടെയായിരുന്നു സംഭവം. ഡൽഹി പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. പ്രദേശത്ത് നിന്നും അന്വേഷണ സംഘത്തിന് ഒരു വെളുത്ത പൊടിയുടെ രൂപത്തിലുള്ള പദാർഥം ലഭിച്ചിട്ടുണ്ട്. സ്ഫോടനത്തിൽ ആളപയാമില്ല.


കഴിഞ്ഞ മാസവും പ്രദേശത്ത് സമാന സ്ഫോടനം നടന്നിരുന്നു. പ്രശാന്ത് വിഹാറിലെ സിപിആർഎഫ് സ്കൂളിന് സമീപമായിരുന്നു സ്ഫോടനം. പാർക്കിൽ നിന്ന് ലഭിച്ചതിന് സമാനമായ പദാർഥം, സ്‌കൂളിൻ്റെ സമീപത്ത് നിന്നും അന്ന് കണ്ടെത്തിയിരുന്നു. സ്ഫോടനത്തിൽ സ്കൂളിൻ്റെ ചുറ്റുമതിൽ തകർന്നു.

SCROLL FOR NEXT