NEWSROOM

ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടി ഫോൺ കോൾ; കോഴിക്കോട് സ്വദേശി പൊലീസ് പിടിയിൽ

പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നെന്ന വ്യാജേനയാണ് ഇയാൾ ദക്ഷിണ നാവിക സേന ആസ്ഥാനത്തേക്ക് വിളിച്ചത്.

Author : ന്യൂസ് ഡെസ്ക്

ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടിയുള്ള ഫോൺ കോളിൽ നടപടി. ഫോൺ വിളിച്ച കോഴിക്കോട് സ്വദേശി പൊലീസ് പിടിയിലായി. ഹാർബർ പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നെന്ന വ്യാജേനയാണ് ഇയാൾ ദക്ഷിണ നാവിക സേന ആസ്ഥാനത്തേക്ക് വിളിച്ചത്.

ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടിയുള്ള ഫോൺ കോളിൽ നടപടി. ഫോൺ വിളിച്ച കോഴിക്കോട് സ്വദേശി പോലീസ് പിടിയിലായി. ഹാർബർ പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നെന്ന വ്യാജേനയാണ് ഇയാൾ ദക്ഷിണ നാവിക സേന ആസ്ഥാനത്തേക്ക് വിളിച്ചത്.

ഇന്ത്യ-പാക് അതിർത്തിയിലെ സംഘർഷത്തിനിടെയായിരുന്നു കൊച്ചി നേവൽ ബേസിൽ ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരം ശേഖരിക്കാൻ ശ്രമം നടത്തിയത്.സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. കോഴിക്കോട് സ്വദേശി നിരീക്ഷണത്തിലാണെന്നും ഫോൺ ചെയ്ത ആളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചതായും അധികൃതർ നേരത്തേ പുറത്തുവിട്ടിരുന്നു.

വെള്ളിയാഴ്ച രാത്രി കൊച്ചി നേവൽ ബേസ് ആസ്ഥാനത്തെ ലാൻ്റ് ഫോണിൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നാണെന്ന വ്യാജേന വിളിച്ചാണ് ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചത്. രാഘവൻ എന്ന പേര് പറഞ്ഞാണ് അജ്ഞാതൻ ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ നേവിയുടെ പരാതിയിൽ ഹാർബർ പൊലീസ് കഴിഞ്ഞ ദിവസമാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

SCROLL FOR NEXT