കൊച്ചിയിലും മലപ്പുറത്തെ തിരൂരിലും കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ വന്‍ വ്യാജ സിഗരറ്റ് വേട്ട. 20 ലക്ഷം രൂപയുടെ വിദേശ നിര്‍മിത വ്യാജ സിഗരറ്റുകളാണ് പിടിച്ചെടുത്തത്. പരിശോധനയിൽ സ്‌മോക്കിംഗ് പേപ്പറുകളും പിടിച്ചെടുത്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിതരണത്തിനായി എത്തിച്ച സിഗരറ്റുകളാണ് പിടിച്ചെടുത്തത്. എസ്എ ലൈറ്റ്‌സ് അടക്കമുള്ള സിഗരറ്റുകളാണ് പിടിച്ചെടുത്തവയില്‍ അധികവും. സംഭവത്തില്‍ ചില വ്യക്തികളെ കേന്ദ്രീകരിച്ചു കൊണ്ടാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു.
വിദേശത്ത് നിന്നും വ്യാജ സിഗരറ്റുകള്‍ എത്തിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെക്കുറിച്ച് വിശദമായി വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് വ്യാജ സിഗരറ്റുകള്‍ കണ്ടെത്തിയത്.
തുടര്‍ പരിശോധനകളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെയ്ഡുകള്‍ നടത്തുമെന്ന് കസ്റ്റംസ് അറിയിച്ചു. നേരത്തെ 50 ലക്ഷത്തിലധികം വില വരുന്ന വ്യാജ സിഗരറ്റുകള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സിഗരറ്റുകള്‍ ഇപ്പോള്‍ പിടിച്ചെടുത്തിരിക്കുന്നത്.