NEWSROOM

ഒറിജിനലിൻ്റെ വെല്ലും വ്യാജ 'ഐ ഫോൺ' സുലഭം; കേരളത്തിലേക്ക് എത്തിക്കുന്നത് മുംബൈ മാർക്കറ്റിൽ നിന്നും

ബോംബെ മാർക്കറ്റിൽ നിന്നാണ് വ്യാജ ഐ ഫോൺ മോഡലുകൾ കേരളത്തിലേക്ക് എത്തിച്ചതെന്നാണ് പിടിയിലായവർ പൊലീസിന് നൽകിയ വിവരം.

Author : ന്യൂസ് ഡെസ്ക്


എറണാകുളം പെൻ്റാ മേനകയിലെ കടയിൽ നിന്നും വ്യാജ ഐ ഫോണും സ്പെയർ പാർട്സും പിടികൂടി. ബോംബെ മാർക്കറ്റിൽ നിന്നാണ് വ്യാജ ഐ ഫോൺ മോഡലുകൾ കേരളത്തിലേക്ക് എത്തിച്ചതെന്നാണ് പിടിയിലായവർ പൊലീസിന് നൽകിയ വിവരം.



വ്യാജ ഫോണും സ്പെയർ പാർട്സും വിറ്റ കടയുടമകൾക്കെതിരെ വഞ്ചനാ കുറ്റം ഉൾപ്പെടുത്തി ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തു. ഫോണുകൾ വാങ്ങിയിട്ടുള്ളവരെ വിളിച്ച് വരുത്തി പരാതി അന്വേഷിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.



ഒറിജിനൽ എന്ന് അവകാശപ്പെട്ടായിരുന്നു കടകളിൽ ഫോണും സ്പെയർ പാർട്സുകളും വിറ്റിരുന്നത്. പിടിയിലായ രാജസ്ഥാൻ സ്വദേശി ഭീമാ റാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

SCROLL FOR NEXT