NEWSROOM

കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തം: മരണം 29 ആയി

സംഭവത്തിൽ ജില്ലാ കളക്ടർക്കും എസ് പിക്കുമെതിരെ സർക്കാർ നടപടിയെടുത്തു

Author : ന്യൂസ് ഡെസ്ക്

തമിഴ്നാട് കള്ളക്കുറിച്ചിയില്‍ വ്യാജ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി. അറുപതോളം പേര്‍ ചികിത്സയിലാണ്. പലരുടെയും നില അതീവഗുരുതരമാണ്. വ്യാജ മദ്യം വിറ്റയാള്‍ ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്. പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു.

സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചു. ജില്ലാ കലക്ടര്‍ ശ്രാവണ്‍ കുമാര്‍ ജടാവത്തിനെ സ്ഥലം മാറ്റി. എസ് പി സമയ് സിംഗ് മീണയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഡി.എസ്.പിമാരായ തമിഴ്ശെല്‍വനെയും മനോജിനെയും സസ്പെന്‍ഡ് ചെയ്തു. ഇവരെക്കൂടാതെ ഏഴ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടിട്ടുണ്ട്. 

സര്‍ക്കാര്‍ മദ്യവില്‍പ്പനശാലയായ ടാസ്മാക്കില്‍ ഉയര്‍ന്ന വില നല്‍കേണ്ടതിനാല്‍ പ്രാദേശിക വില്‍പ്പനക്കാരില്‍ നിന്ന് മദ്യം വാങ്ങിയവരാണ് ദുരന്തത്തില്‍പ്പെട്ടത്. സംഭവത്തില്‍ തമിഴ്നാട് മുഖ്യമന്ത്രിയും ഗവര്‍ണറും അനുശോചനം രേഖപ്പെടുത്തി. 

ദുരന്തത്തിന് കാരണക്കാരായവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. ചൊവ്വാഴ്ച വൈകിട്ടാണ് ദുരന്തത്തിനിടയാക്കിയ മെഥനോള്‍ കലര്‍ന്ന വിഷമദ്യം വില്‍പനയ്‌ക്കെത്തിച്ചത്. മദ്യപിച്ചവര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില മോശമായതോടെ ജിപ്‌മെറിലേക്കും, പോണ്ടിച്ചേരി മെഡിക്കല്‍ കോളജിലേക്കും മാറ്റി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിഷമദ്യം കഴിച്ചാണ് മരണമെന്ന് കണ്ടെത്തിയത്.

SCROLL FOR NEXT