സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടത്തുന്നതായി അർജുൻ്റെ കുടുംബം. വാർത്താസമ്മേളനത്തിലെ വാക്കുകൾ എഡിറ്റ് ചെയ്‌ത് മാറ്റിയതായി കുടുംബം ആരോപിച്ചു. സംഭവത്തിൽ കുടുംബം കോഴിക്കോട് സൈബർ സെല്ലിൽ പരാതി നൽകി.
സർക്കാരിനും സൈന്യത്തിനും എതിരെയുള്ള പ്രതികരണമായി വാക്കുകളെ വളച്ചൊടിച്ചെന്നും കുടുംബം പരാതിയിൽ ആരോപിക്കുന്നു.
അതേസമയം രക്ഷാപ്രവർത്തനത്തിൽ അർജുനെ കണ്ടെത്തുന്നതിൽ ആയിരിക്കും മുൻഗണന എന്ന് അധികൃതർ അറിയിച്ചു. ആദ്യം ക്യാബിനിൽ അർജുൻ ഉണ്ടോ എന്ന് പരിശോധിക്കും. ഇതിന് ശേഷം മാത്രമായിരിക്കും വണ്ടിയുടെ കാര്യത്തിൽ തീരുമാനം ഉണ്ടാവുക.
ഡ്രോണുപയോഗിച്ച് രാവിലെ തന്നെ പരിശോധന നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഇന്നലെ ശക്തമായ അടിയൊഴുക്കും പ്രതികൂല കാലവസ്ഥയും ആയതു കൊണ്ടാണ് രക്ഷാ സേനയ്ക്ക് വാഹനത്തിൻ്റെ അടുത്ത് എത്താൻ സാധിക്കാതെ പോയത്. പ്രതിസന്ധികൾ തരണം ചെയ്തു കൊണ്ട് ദൗത്യം പൂർണമാക്കുമെന്നും അധികൃതർ അറിയിച്ചു.