NEWSROOM

ദുരിതാശ്വാസ നിധി സംബന്ധിച്ച് പ്രതിപക്ഷ നേതാവിൻ്റെ പേരിൽ വ്യാജ പ്രചരണം; പരാതി നൽകി പ്രതിപക്ഷ നേതാവിൻ്റെ ഓഫീസ്

ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ വേര്‍തിരിവ് ഉണ്ടാക്കുകയെന്ന ഗൂഢ ലക്ഷ്യമാണ് ഇത്തരം വ്യാജ പ്രചരണങ്ങൾക്ക് പിന്നിൽ

Author : ന്യൂസ് ഡെസ്ക്

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരും പണം നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്തെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തുന്നതിനെതിരെ  പരാതിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ ഓഫീസ്. സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്.

നാട് ഒറ്റക്കെട്ടായി ഒരു ദുരന്തത്തെ നേരിടുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ വേര്‍തിരിവ് ഉണ്ടാക്കുകയെന്ന ഗൂഢ ലക്ഷ്യമാണ് ഇത്തരം വ്യാജ പ്രചരണങ്ങൾക്ക് പിന്നിൽ.

പ്രതിപക്ഷ നേതാവിന്റെ പേരില്‍ വ്യാജ വാര്‍ത്ത സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ അടിയന്തിരമായി നിയമ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം ശക്തമായ സാഹചര്യത്തിലാണിത്. 

SCROLL FOR NEXT