NEWSROOM

മഴ മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെ മൂന്നാറിൽ ദുരിതാശ്വാസ ക്യാമ്പ് അടച്ചു; പ്രതിഷേധവുമായി കുടുംബങ്ങൾ

മൂന്നാറിലെ മൗണ്ട് കാർമ്മൽ പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പാണ് പൂട്ടിയത്

Author : ന്യൂസ് ഡെസ്ക്


ഇടുക്കി മൂന്നാറിൽ ദുരിതാശ്വാസ ക്യാമ്പ് പൂട്ടിയതിൽ പ്രതിഷേധവുമായി കുടുംബങ്ങൾ. മൂന്നാറിലെ മൗണ്ട് കാർമ്മൽ പള്ളിയിൽ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പാണ് പൂട്ടിയത്. മഴ മുന്നറിയിപ്പുകൾ പിൻവലിച്ചതാണ് ക്യാമ്പ് പൂട്ടുവാൻ കാരണം. ഇതോടെയാണ് ക്യാമ്പിൽ ഉണ്ടായിരുന്ന 10 കുടുംബങ്ങൾ വീട്ടിലേയ്ക്ക് മടങ്ങാൻ തയ്യാറാകാതെ പ്രതിഷേധവുമായി എത്തിയത്.

ALSO READ: ഏഴു വയസുകാരന്റെ തുടയില്‍ സൂചി തുളച്ചു കയറി; കായംകുളം താലൂക്ക് ആശുപത്രിയില്‍ കൂട്ട നടപടി

മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പ്രദേശത്തേക്ക് മടങ്ങിപ്പോകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബങ്ങൾ പ്രതിഷേധിച്ചത്. കഴിഞ്ഞ രണ്ട് മാസമായി ഇവിടെ ക്യാമ്പ് പ്രവർത്തിച്ച് വരികയാണ്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ടൗണിൽ റോഡിൽ കുത്തിയിരുന്നാണ് പ്രതിഷേധിക്കുന്നത്.

SCROLL FOR NEXT