NEWSROOM

'ചായക്ക് രുചി വ്യത്യാസം തോന്നിയെന്ന് പറഞ്ഞു'; ചാലക്കുടിയില്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച യുവാവിന്റേത് കൊലപാതകമെന്ന് സംശയം

ഏപ്രില്‍ എട്ടാം തീയതിയാണ് പനിബാധിച്ച് രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Author : ന്യൂസ് ഡെസ്ക്


ചാലക്കുടിയില്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച യുവാവിന്റേത് കൊലപാതകമെന്ന് സംശയം. സംസ്‌കാര ചടങ്ങുകള്‍ക്കിടെ യുവാവിന്റെ മൃതദേഹം പൊലീസ് എത്തി പോസ്റ്റ്‌മോര്‍ട്ടത്തിനു കൊണ്ടുപോയി. കല്ലൂര്‍ സ്വദേശി രഞ്ജിത്തിന്റെ മരണത്തിലാണ് ദുരൂഹത.

ഏപ്രില്‍ എട്ടാം തീയതിയാണ് പനിബാധിച്ച് രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് രണ്ട് വൃക്കകളും തകരാറിലായി. കഴിഞ്ഞദിവസം രഞ്ജിത്ത് മരിച്ചത്. എറണാകുളത്തെ ജോലിസ്ഥലത്തുനിന്ന് കുടിച്ച ചായയില്‍ രുചി വ്യത്യാസം ഉണ്ടായിരുന്നു എന്ന് രഞ്ജിത്ത് വീട്ടുകാരോട് പറഞ്ഞിരുന്നു.

വിഷം ഉള്ളില്‍ ചെന്നതായി സംശയമുണ്ടെന്ന് ഡോക്ടര്‍മാരും വീട്ടുകാരെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് വീട്ടുകാര്‍ രഞ്ജിത്തിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചത്.ഓഫീസില്‍ നിന്ന് കുടിച്ച ചായയില്‍ എന്തോ പൊടി കലര്‍ന്നതുപോലെയുണ്ടായിരുന്നെന്നും അത് കുടിച്ച് ഒരു ദിവസത്തിന് ശേഷമാണ് തനിക്ക് തലവേദന അധികമായതെന്നും യുവാവ് പറഞ്ഞതായി അമ്മ പറഞ്ഞു. എറണാകുളത്ത് പത്തടിപ്പാലത്തുള്ള സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു യുവാവ്.

SCROLL FOR NEXT