NEWSROOM

കണ്ണൂർ കണ്ണാടിപ്പറമ്പിലെ വിദ്യാർഥിയുടെ മരണം; ഡോക്ടർക്ക് വീഴ്ച സംഭവിച്ചെന്ന് അമ്മ

ടോൺസിലൈറ്റിസിനെ തുടർന്ന് വിദ്യാർഥിയെ ശാസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ കണ്ണാടിപ്പറമ്പിലെ വിദ്യാർഥിയുടെ മരണം ചികിത്സപിഴവ് മൂലമെന്ന് കുടുംബം. കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ സൂര്യജിത്താണ് ശസ്ത്രക്രിയയെത്തുടർന്ന് മരിച്ചത്. ടോൺസിലൈറ്റിസിനെ തുടർന്ന് വിദ്യാർഥിയെ ശാസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.

തുടർന്ന്, വീട്ടിലെത്തിയ സൂര്യജിത്ത് നിരന്തരം രക്തം ഛർദിച്ചു. ശ്വാസകോശത്തിലേക്ക് രക്തം പ്രവേശിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ട്. സംഭവത്തിൽ ഡോക്ടർക്ക് വീഴ്ച സംഭവിച്ചെന്ന് സൂര്യജിത്തിന്റെ അമ്മ ആരോപിച്ചു. സൂര്യജിത്തിന്റെ കുടുംബം മുഖ്യമന്ത്രിക്കടക്കം പരാതി നൽകുമെന്ന് അറിയിച്ചു.

SCROLL FOR NEXT