NEWSROOM

ആലപ്പുഴയിൽ 20 കാരന്റെ മൃതദേഹം ആരെയും അറിയിക്കാതെ സംസ്‌കരിക്കാൻ ശ്രമിച്ച് കുടുംബം; തടഞ്ഞ് പൊലീസ്

മണ്ണഞ്ചേരി സ്വദേശി അർജുൻ്റെ മൃതദേഹമാണ് ആരെയും അറിയിക്കാതെ ചിതയൊരുക്കി സംസ്‍കാരം നടത്താൻ വീട്ടുകീർ ശ്രമിച്ചത്

Author : ന്യൂസ് ഡെസ്ക്



ആലപ്പുഴ മണ്ണഞ്ചേരിയിൽ കിടപ്പുമുറിയിൽ മരിച്ച 20 കാരന്റെ മൃതദേഹം നടപടിക്രമങ്ങൾ പാലിക്കാതെ സംസ്‌കരിക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. മണ്ണഞ്ചേരി സ്വദേശി അർജുൻ്റെ മൃതദേഹമാണ് ആരെയും അറിയിക്കാതെ ചിതയൊരുക്കി സംസ്‍കാരം നടത്താൻ വീട്ടുകീർ ശ്രമിച്ചത്.

സമീപത്തുള്ള അപ്പൂപ്പന്റെ വീട്ടിലാണ് അർജുൻ കിടക്കുന്നത്. രാവിലെ മുറി തുറന്ന അപ്പുപ്പൻ ആണ് അർജുൻ മുറിക്കുള്ളിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് പൊലീസ് അറിയിച്ചതോടെ അനുസരിച്ച് മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിൽ എത്തിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT