NEWSROOM

മനസമ്മത ചടങ്ങിനിടയില്‍ ഫാന്‍ പൊട്ടി വീണു; അഞ്ച് പേർക്ക് പരിക്ക്

രാവിലെ 12 മണിയോടെ നൂറിലധികം പേർ പങ്കെടുത്ത ചടങ്ങിനിടെയാണ് അപകടം

Author : ന്യൂസ് ഡെസ്ക്

തൃശൂർ കോടശേരി താഴൂർ സെൻറ് മേരീസ് പള്ളിയിൽ മനസമ്മത ചടങ്ങിനിടയിൽ ഫാൻ പൊട്ടി വീണു. അപകടത്തിൽ കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. രാവിലെ 12 മണിയോടെ നൂറിലധികം പേർ പങ്കെടുത്ത ചടങ്ങിനിടെയാണ് അപകടം.

കുറ്റിച്ചിറ സ്വദേശി ബേബി, ചെമ്പൻകുന്ന് സ്വദേശി വർഗീസ്, താഴൂർ സ്വദേശി ഷീജ പോൾ, കളിക്കൽ സ്വദേശി ആദിത്യൻ, മാരൻകോട് സ്വദേശിയായ രണ്ട് വയസുകാരി ഇവ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ അഞ്ച് പേരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

SCROLL FOR NEXT