NEWSROOM

ശംഭു അതിര്‍ത്തിയില്‍ നിരാഹാരമിരിക്കുന്ന നേതാവിന്റെ ആരോഗ്യനില വഷളായി; മനംനൊന്ത് കര്‍ഷകന്‍ ജീവനൊടുക്കി

നിരാഹാരമിരിക്കുന്ന കർഷകനേതാവ് ജഗ്ജീത് സിങ് ധല്ലേവാളിൻ്റെ ആരോഗ്യനില വഷളായതിൽ മനംനൊന്ത് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം

Author : ന്യൂസ് ഡെസ്ക്

പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽ കർഷകൻ വിഷം കഴിച്ച് ജീവനൊടുക്കി. രഞ്ജോദ് സിങ്‌ ഭംഗു (57) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. ഖനൗരി അതിർത്തിയിൽ നിരാഹാരമിരിക്കുന്ന കർഷകനേതാവ് ജഗ്ജീത് സിങ് ധല്ലേവാളിൻ്റെ ആരോഗ്യനില വഷളായതിൽ  മനംനൊന്ത് ജീവനൊടുക്കിയെന്നാണ്  പ്രാഥമിക നിഗമനം.

ഞായറാഴ്ചയാണ് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ രഞ്ജോദ് സിങ്‌ ഭംഗുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു. പുത്തൻ സമരമുറ ഡൽഹിയിലേക്ക് കടക്കാനുള്ള നീക്കം സർക്കാർ തടഞ്ഞതോടെ, പഞ്ചാബില്‍ ഇന്ന് കർഷകരുടെ ട്രെയിൻ ഉപരോധ സമരം സംഘടിപ്പിക്കുമെന്ന് കർഷക സമര നേതാക്കൾ അറിയിച്ചു.



(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT