NEWSROOM

ഒൻപത് ഫാഷന്‍ ഷോകളിൽ ടൈറ്റില്‍ വിന്നര്‍; വേദികൾ കീഴടക്കിയ കൊച്ചു മിടുക്കി അന്‍ഹയാണ് കുട്ടിത്താരം

നിരവധി സമ്മാനങ്ങളാണ് സ്‌കൂള്‍ ജില്ലാതല കലോത്സവങ്ങളില്‍ അന്‍ഹ സ്വന്തമാക്കിയത്.

Author : ന്യൂസ് ഡെസ്ക്

ഫാഷന്‍ ഷോ വേദികള്‍ കീഴടക്കിയ ഒരു കൊച്ചു മിടുക്കിയായ അന്‍ഹ, 11 ഫാഷന്‍ ഷോകളില്‍ പങ്കെടുത്ത് വിന്നറാണ്. ഇന്‍സ്റ്റാഗ്രാമിലെ വൈറല്‍ താരം കൂടിയായ, റാംപില്‍ തിളങ്ങുന്ന ഈ മിടുക്കി 9 ഫാഷന്‍ ഷോകളിലെ ടൈറ്റില്‍ വിന്നറാണ്.

നിരവധി ഷോകളില്‍ പങ്കെടുത്തുള്ള അന്‍ഹക്ക് വലുതാകുമ്പോള്‍ ഒരു മോഡല്‍ ആകണമെന്നാണ് ആഗ്രഹം. മാതാപിതാകളായ പ്രസാദും പ്രബിതയും മകള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി ഒപ്പമുണ്ട്.

ഡിസൈനറായ അമ്മയാണ് അന്‍ഹയുടെ കോസ്റ്റ്യൂമുകള്‍ തയാറാക്കുന്നത്. നിരവധി ഷോകളില്‍ പങ്കെടുത്തെങ്കിലും ഇതിനായി പ്രത്യക ട്രെയിനിങ്ങുകള്‍ നല്‍കാറില്ലെന്ന് പ്രബിത പറയുന്നു. ഫാഷന്‍ വേദികളില്‍ മാത്രമല്ല കലോത്സവ വേദികളിലേയും നിറസാന്നിധ്യമാണ് ഈ മിടുക്കി. നിരവധി സമ്മാനങ്ങളാണ് സ്‌കൂള്‍ ജില്ലാതല കലോത്സവങ്ങളില്‍ അന്‍ഹ സ്വന്തമാക്കിയത്.

ഉത്സവങ്ങള്‍ തുടങ്ങിയാല്‍ വേദിയിലും വേദിക്ക് മുന്നിലും അന്‍ഹ എപ്പോഴും ഉണ്ടാകും. ഇത്തവണത്തെ വള്ളിയൂര്‍ കാവ് ഉത്സവത്തതിന് സ്റ്റാറായതും അന്‍ഹ തന്നെ. അച്ഛന്റ തോളില്‍ ഇരുന്ന് ഡാന്‍സ് കളിക്കുന്ന അന്‍ഹയുടെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ 7 മില്യണിലധികം അധികം ആളുകളാണ് കണ്ടത്. സിനിമയില്‍ അഭിനയിക്കാനുള്ള ചെറിയൊരു ആഗ്രഹം കൂടിയുണ്ട് അന്‍ഹക്ക്.

SCROLL FOR NEXT