NEWSROOM

അതിർത്തി തർക്കം; പട്ടാമ്പിയിൽ അച്ഛനും മകനും വെട്ടേറ്റു

അയൽവാസിയും ബന്ധുവുമായ വിനോദാണ് ഇരുവരെയും വെട്ടിയത്

Author : ന്യൂസ് ഡെസ്ക്


പാലക്കാട് പട്ടാമ്പിയിൽ അച്ഛനും മകനും വെട്ടേറ്റു. അതിർത്തി തർക്കത്തിനിടെയാണ് ഇരുവർക്കും വെട്ടേറ്റത്. അയൽവാസിയും ബന്ധുവുമായ വിനോദാണ് ഇരുവരെയും വെട്ടിയത്. കൊപ്പം മണ്ണേങ്കാട് സ്വദേശി ചാമി, മകൻ വൈശാഖ് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.

SCROLL FOR NEXT