NEWSROOM

ജോമട്രി ബോക്സ് കാണാനില്ല; കളമശേരിയിൽ 11 വയസ്സുകാരന്റെ കൈ അച്ഛൻ തല്ലിയൊടിച്ചു

കുട്ടിയുടെ തല വെള്ളത്തിൽ മുക്കിപ്പിടിച്ചതായും എഫ്ഐആറിൽ

Author : ന്യൂസ് ഡെസ്ക്


എറണാകുളം കളമശേരിയിൽ 11 വയസ്സുകാരന്റെ കൈ അച്ഛൻ തല്ലിയൊടിച്ചു. ജോമട്രി ബോക്സ് കാണാതെ പോയതിന്റെ പേരിലാണ് കുട്ടിയെ തല്ലിയത്. വീടിനു പുറത്തു കിടന്ന അടക്കാ മരത്തിൻ്റെ കഷണം കൊണ്ടാണ് കുട്ടിയെ തല്ലിയത്.


സംഭവത്തിൽ അച്ഛൻ്റെ പേരിൽ കളമശേരി പോലീസ് കേസെടുത്തു. കുട്ടിയുടെ തല വെള്ളത്തിൽ മുക്കിപ്പിടിച്ചതായും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടി കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

SCROLL FOR NEXT