NEWSROOM

മകളുടെ വിവാഹ ഒരുക്കങ്ങള്‍ക്കിടെ പിതാവ് വീടിന് മുന്നില്‍ കാറിടിച്ചു മരിച്ചു

ഉടന്‍ തന്നെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Author : ന്യൂസ് ഡെസ്ക്


മകളുടെ വിവാഹ ഒരുക്കങ്ങള്‍ക്കിടെ പിതാവ് വീടിന് മുന്നില്‍ കാറിടിച്ചു മരിച്ചു. മരിച്ചത് കണ്ണൂര്‍ പാവന്നൂര്‍മൊട്ട സ്വദേശി പി.പി. വത്സനാണ് മരിച്ചത്. വീട്ടുമുറ്റത്തെ പണിക്ക് ശേഷം ബാക്കിയായ പാറപ്പൊടി നീക്കുന്നതിനായി അടുത്ത വീട്ടില്‍ നിന്ന് ഉന്തുവണ്ടി വാങ്ങാന്‍ പോകുമ്പോഴായിരുന്നു അപകടം.

ഉടന്‍ തന്നെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡിസംബര്‍ 28 ന് മകളുടെ വിവാഹം നടക്കാനിരിക്കെയാണ് അപകടം.

SCROLL FOR NEXT