ഡല്‍ഹിയില്‍ നവജാതരായ സ്വന്തം ഇരട്ടക്കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസില്‍ പിതാവിനെ അറസ്റ്റ് ചെയ്തു പൊലീസ്. ഒരു ആണ്‍കുട്ടിയെ വേണമെന്ന് ആഗ്രഹിച്ചിരുന്ന നീരജ് സോളങ്കി തനിക്ക് ജനിച്ച ഇരട്ട പെണ്‍കുട്ടികളെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ജൂണ്‍ മൂന്നിന് കൊലപാതകം നടത്തിയ ശേഷം ഒളിവിലായിരുന്ന നീരജിനെ ഹരിയാനയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
മെയ് 30നാണ് ഡല്‍ഹി സുല്‍ത്താന്‍പൂരില്‍ താമസിച്ചിരുന്ന നീരജ് സോളങ്കിക്കും ഭാര്യ പൂജ സോളങ്കിക്കും ഹരിയാന രൊഹ്താക് ആശുപത്രിയില്‍ വെച്ച് ഇരട്ട പെണ്‍കുട്ടികള്‍ ജനിക്കുന്നത്. ഇരട്ട കൊലപാതകങ്ങൾക്ക് ശേഷം ഡല്‍ഹിയിലും ഹരിയാനയിലുമായി സ്ഥലങ്ങള്‍ മാറി താമസിച്ച് അറസ്റ്റില്‍ നിന്നും ഒഴിവായി നടക്കുകയായിരുന്നു നീരജെന്ന് പൊലീസ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ഭാര്യ പൂജ സോളങ്കിയുടെ പരാതിയെ തുടര്‍ന്നാണ് നീരജിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയത്.