ഡോ. മാത്യു സാമുവൽ കളരിക്കൽ 
NEWSROOM

ഇന്ത്യന്‍ ആന്‍ജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ. മാത്യൂ സാമുവൽ കളരിക്കൽ അന്തരിച്ചു

1986ൽ ഇന്ത്യയിലെ ആദ്യത്തെ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് ഡോ. മാത്യു സാമുവൽ ആണ്

Author : ന്യൂസ് ഡെസ്ക്


പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. മാത്യൂ സാമുവൽ കളരിക്കൽ (77) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.  ഇന്ത്യയിലെ ആൻജിയോപ്ലാസ്റ്റിയുടെ പിതാവെന്നാണ് ഡോ. മാത്യൂ സാമുവൽ അറിയപ്പെട്ടിരുന്നത്. സംസ്കാരം തിങ്കളാഴ്ച (21/04/2025) കോട്ടയം മാങ്ങാനത്ത് നടക്കും.


1986ൽ ഇന്ത്യയിലെ ആദ്യത്തെ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് ഡോ. മാത്യൂ സാമുവൽ ആണ്. 25,000 ലേറെ കൊറോണറി ആൻജിയോപ്ലാസ്റ്റികൾക്കാണ് ഔദ്യോഗിക ജീവിതത്തിൽ അദ്ദേഹം നേതൃത്വം നൽകിയത്. ഏഷ്യ - പസഫിക് മേഖലയിലെ വിവിധ രാജ്യങ്ങളിൽ ആൻജിയോപ്ലാസ്റ്റി പ്രചരിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ള വ്യക്തിയാണ്. ആതുര സേവന മേഖലയിലെ സംഭാവനകൾ കണക്കിലെടുത്ത് 2000-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.



Also Read: 'പൂർണമായും വിച്ഛേദിച്ചിരിക്കുന്നു'; നിലമ്പൂ‍ർ‌ ഉപതെരഞ്ഞെടുപ്പിൽ UDF സ്ഥാനാർഥിയെ പ്രഖ്യാപിക്കും വരെ പത്രമാധ്യമങ്ങളുമായി ആശയവിനിമയമില്ലെന്ന് അന്‍വർ


1948ൽ കോട്ടയം ജില്ലയിലെ മാങ്ങാനത്താണ് ജനനം. 1978ൽ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് നേടി. ചെന്നൈയിലായിരുന്നു ഉപരിപഠനം.

SCROLL FOR NEXT