NEWSROOM

വസ്തുതർക്കം; നെയ്യാറ്റിൻകരയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു

മനോജിൻ്റെ അച്ഛൻ വിജയൻ കൊലപാതകത്തിന് ശേഷം കാരക്കുഴി ഫോറസ്റ്റ് ക്വാട്ടേഴ്സിൽ കീഴടങ്ങി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു. നെയ്യാറ്റിൻകര അമ്പൂരി കാരിക്കുഴിയിലാണ് സംഭവം. കുന്നത്തുമല സ്വദേശി മനോജ് (29) ആണ് കൊല്ലപ്പെട്ടത്. മനോജിൻ്റെ അച്ഛൻ വിജയൻ കൊലപാതകത്തിന് ശേഷം കാരക്കുഴി ഫോറസ്റ്റ് ക്വാട്ടേഴ്സിൽ കീഴടങ്ങി.

മനോജിനെ നാട്ടുകാർ ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

കറിക്കത്തി ഉപയോഗിച്ചാണ് വിജയൻ മകനെ കൊലപ്പെടുത്തിയത്. വസ്തു തർക്കത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. വിജയൻ നെയ്യാർ ഡാം പൊലീസ് കസ്റ്റഡിയിലാണ്.   

SCROLL FOR NEXT