NEWSROOM

അരിവാൾ കാണിച്ച് ഭീഷണി, കണ്ണൂരിൽ എട്ടു വയസുകാരിയോട് അച്ഛന്റെ കൊടും ക്രൂരത; പ്രാങ്കെന്ന് വിശദീകരണം!

അമ്മയേയാണോ അച്ഛനെയാണോ ഇഷ്ടമെന്ന് ചോദിച്ചാണ് കുട്ടിയെ മർദിക്കുന്നത്

Author : ന്യൂസ് ഡെസ്ക്


കണ്ണൂർ ചെറുപുഴയിൽ എട്ടു വയസുകാരിയോട് അച്ഛന്റെ ക്രൂരത. പ്രാപ്പൊയിൽ സ്വദേശി ജോസാണ് മകളെ ക്രൂരമായി മർദിച്ചത്. മർദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ക്രൂരത പുറത്തറിയുന്നത്. അരിവാൾ കാണിച്ചാണ് കുട്ടിയെ ഭീഷണിപ്പെടുത്തുന്നത്. സംഭവത്തിൽ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അമ്മയേയാണോ അച്ഛനെയാണോ ഇഷ്ടമെന്ന് ചോദിച്ചാണ് കുട്ടിയെ മർദിക്കുന്നത്. കുട്ടി അടിക്കരുതെന്ന് കരഞ്ഞ് പറയുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. എന്നാൽ പൊലീസ് അന്വേഷിച്ചെത്തിയപ്പോൾ പ്രാങ്ക് വീഡിയോ എന്നാണ് അച്ഛൻ നൽകിയ വിശദീകരണം. വീട്ടിൽ നിന്ന് മാറിനിൽക്കുന്ന അമ്മയെ തിരിച്ചെത്തിക്കാനാണ് പ്രാങ്ക് ചെയ്തതെന്നും അച്ഛൻ പൊലീസിനോട് പറഞ്ഞിരുന്നു.

SCROLL FOR NEXT