NEWSROOM

സാന്ദ്ര തോമസ് ഉണ്ണികൃഷ്ണനെ ടാര്‍ഗറ്റ് ചെയ്യുന്നു, പരാതി നേരിടേണ്ടത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍; പ്രതികരണവുമായി ഫെഫ്ക

സാന്ദ്ര തോമസിന്റെ വിഷയത്തില്‍ ബി. ഉണ്ണികൃഷ്ണന് പരിപൂര്‍ണ പിന്തുണയെന്നും ഫെഫ്ക പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്


സാന്ദ്ര തോമസിന്റെ പരാതിയില്‍ പ്രതികരണവുമായി ഫെഫ്ക. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെ ടാര്‍ഗറ്റ് ചെയ്യുകയാണെന്നും പരാതി നേരിടേണ്ടത് ഫെഫ്ക അല്ലെന്നും സംഘടന പറഞ്ഞു.

സാന്ദ്ര പരാതി ഉന്നയിക്കേണ്ടത് നിര്‍മാതാക്കളുടെ സംഘടനയിലാണ്. സാന്ദ്ര ഇതുവരെ പ്രോഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതികള്‍ നല്‍കിയിട്ടില്ല. സാന്ദ്ര തോമസിന്റെ വിഷയത്തില്‍ ബി. ഉണ്ണികൃഷ്ണന് പരിപൂര്‍ണ പിന്തുണയെന്നും ഫെഫ്ക പറഞ്ഞു.

ഫെഫ്കയ്ക്ക് നേരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഡബ്ല്യുസിസിയാണെന്നും ഫെഫ്കയെ തകര്‍ക്കാന്‍ ഡബ്ല്യുസിസി ശ്രമിക്കുന്നുവെന്നും ഫെഫ്ക പറഞ്ഞു.

ഹെയര്‍ സ്‌റ്റൈലിസ്റ്റുകളുടെ സമരത്തിലും ഫെഫ്ക പ്രതികരിച്ചു. തനിക്കെതിരെ ഉയരുന്ന ആരോപണം വ്യാജമെന്നു ആരോപണവിധേയയായ മിറ്റ (മേക്കപ്പ് ആര്‍ട്ടിസ്‌റ്) പറഞ്ഞു.

പരാതിക്കാരി മനീഷ ശില്പയെ പുറത്താക്കിയത് അഞ്ജലി മേനോനാണ്. ജോലിക്കായി മറ്റു കാര്യങ്ങള്‍ക്ക് താന്‍ നിര്‍ബന്ധിച്ചു എന്നുള്ള ആരോപണം തെറ്റ്. മാധ്യമങ്ങളിലൂടെ തന്നെ വ്യക്തിഹത്യ ചെയ്യുന്നു. വ്യക്തിഹത്യയ്ക്ക് ഡബ്ല്യുസിസി കൂട്ടുനില്‍ക്കുന്നുവെന്നും ഫെഫ്ക പ്രതികരിച്ചു.

SCROLL FOR NEXT