NEWSROOM

വനിത പൊലീസ് ഉദ്യോഗസ്ഥയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കല്ലമ്പലത്ത് പുതുയായി നിർമിച്ച വീട്ടിലാണ് അനിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

വനിത പൊലീസ് ഉദ്യോഗസ്ഥയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ സ്റ്റേഷനിലെ സീനിയർ സി.പി.ഒ അനിതയാണ് മരിച്ചത്. തിരുവനന്തപുരം നാവായിക്കുളം സ്വദേശിനിയാണ്. കല്ലമ്പലത്ത് പുതുതായി നിർമിച്ച വീട്ടിലാണ് അനിതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  ആത്മഹത്യക്ക് കാരണം വ്യക്തമല്ല.


സംഭവസ്ഥലത്തെത്തിയ പൊലീസ് തുടര്‍ നടപടികൾ ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് വിട്ടുനല്‍കും. റിട്ടയേർഡ് എസ്ഐ പ്രസാദാണ് അനിതയുടെ ഭര്‍ത്താവ്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056

SCROLL FOR NEXT