NEWSROOM

ഇന്ന് വിവാഹം നടക്കാനിരിക്കേ മലപ്പുറത്ത് പ്രതിശ്രുത വരന്‍ ജീവനൊടുക്കി

വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടത്.

Author : ന്യൂസ് ഡെസ്ക്

ഇന്ന് വിവാഹം നടക്കാനിരിക്കേ മലപ്പുറത്ത് പ്രതിശ്രുത വരന്‍ ജീവനൊടുക്കി. മലപ്പുറം കരിപ്പൂര്‍ കുമ്മണിപ്പറമ്പ് സ്വദേശി ജിബിന്‍ (30) ആണ് മരിച്ചത്.

വിവാഹത്തിനായി മണ്ഡപത്തിലേക്ക് ഇറങ്ങാനിരിക്കേയാണ് ജിതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കയ്യിലെ ഞരമ്പ് മുറിച്ചനിലയിൽ വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടത്.

മരണ കാരണം വ്യക്തമല്ല. മൃതദേഹം കൊണ്ടോട്ടി മെഴ്സി ആശുപത്രിയിലേക്ക് മാറ്റി. 
 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ - 1056, 0471- 2552056)


SCROLL FOR NEXT