സംവിധായകൻ രഞ്ജിത്ത് 
NEWSROOM

ബംഗാളി നടിയുടെ ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

നടിയുമായി സംസാരിച്ചപ്പോൾ സിനിമയിലെ മറ്റു അണിയറ പ്രവർത്തകരും ഉണ്ടായിരുന്നുവെന്ന് സംവിധായകൻ രഞ്ജിത്ത്

Author : ന്യൂസ് ഡെസ്ക്

ലൈംഗിക ആരോപണത്തിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് സംവിധായകൻ രഞ്ജിത്ത്. ബംഗാളി നടിയുടെ പരാതിയിലെടുത്ത ലൈംഗികാതിക്രമ കേസിലാണ് രഞ്ജിത്ത് മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചത്. താൻ നിരപരാധിയാണെന്നും ആരോപണം 15 വർഷം മുൻപുള്ള സംഭവമെന്നാണെന്നും രഞ്ജിത്ത് പറഞ്ഞു.

സിനിമയിൽ അവസരം നൽകാത്തതിലെ നിരാശയിലാണ് ബംഗാളി നടിയുടെ പരാതി. നടിയുമായി സംസാരിച്ചപ്പോൾ സിനിമയിലെ മറ്റ് അണിയറ പ്രവർത്തരും ഉണ്ടായിരുന്നുവെന്നും സംവിധായകൻ രഞ്ജിത്ത് പറഞ്ഞു. താൻ അസുഖബാധിതനായി ചികിത്സയിലാണെന്നും, പൊലീസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും, അത് തടയണമെന്നും രഞ്ജിത്ത് കോടതിയോട് ആവശ്യപ്പെട്ടു.

2009-10 കാലഘട്ടത്തല്‍ പാലേരി മാണിക്യം എന്ന സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം.

SCROLL FOR NEXT