NEWSROOM

ഫെഫ്കയിലെ തൊഴിൽ നിഷേധത്തിനെതിരെ നിരാഹാര സമരവുമായി ഹെയർ സ്റ്റൈലിസ്റ്റുകൾ

തൊഴിൽ ഇല്ലാത്തതിനാൽ ആത്മഹത്യയുടെ വക്കിലാണ് നിൽക്കുന്നതെന്നും പ്രതിഷേധക്കാർ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്


സിനിമാ ജീവനക്കാരുടെ സംഘടനയായ ഫെഫ്കയിലെ തൊഴിൽ നിഷേധത്തിനെതിരെ നിരാഹാര സമരവുമായി ഹെയർ സ്റ്റൈലിസ്റ്റുകൾ. ലൈംഗിക ആരോപണത്തിനെതിരെ പരാതി നൽകിയതിന് ഫെഫ്കയുടെ കീഴിലുള്ള മേക്കപ്പ് യൂണിയൻ ഭീഷണിപ്പെടുത്തിയെന്ന് പ്രതിഷേധക്കാർ.



മെമ്പർഷിപ്പിനായി വൻ തുക അടച്ചിട്ടും ജോലി നൽകുന്നില്ലെന്നാണ് ആരോപണം. സംഘടനയുടെ തലപ്പത്ത് അധികാരത്തിൽ ഇരിക്കുന്നവർ ലൈംഗിക ആരോപണ വിധേയരായവരെ സംരക്ഷിക്കുകയാണെന്നും ഇരകളെ ഒറ്റപ്പെടുത്തുകയാണെന്നും ഹെയർ സ്റ്റൈലിസ്റ്റുകൾ ആരോപിച്ചു. തൊഴിൽ ഇല്ലാത്തതിനാൽ ആത്മഹത്യയുടെ വക്കിലാണ് നിൽക്കുന്നതെന്നും പ്രതിഷേധക്കാർ അറിയിച്ചു.

SCROLL FOR NEXT