cinima 
NEWSROOM

സിനിമ നയരൂപീകരണ സമിതി യോഗം നാളെ കൊച്ചിയില്‍

മഞ്ജു വാര്യര്‍, സംവിധായകന്‍ ബി. ഉണ്ണികൃഷ്‌ണന്‍, പത്മപ്രിയ, നിഖില വിമല്‍, രാജീവ് രവി, സന്തോഷ് കുരുവിള, സി.അജോയ് എന്നിവർ സമിതിയിലെ അംഗങ്ങളാണ്

Author : ന്യൂസ് ഡെസ്ക്

സർക്കാരിൻ്റെ സിനിമ നയരൂപീകരണ സമിതി യോഗം നാളെ കൊച്ചിയില്‍ ചേരും. ലൈംഗികാതിക്രമ കേസിൽ പ്രതിയായ മുകേഷിനെ സമിതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. 

മുകേഷിനെ ഒഴിവാക്കിയതിന് ശേഷമുള്ള ആദ്യ യോഗമാണ് നാളെ ചേരുന്നത്. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സംഘടിപ്പിക്കുന്ന കോൺക്ലേവിന് മുന്നോടിയായാണ് ഷാജി എൻ.കരുൺ ചെയർമാനായി നയരൂപീകരണ സമിതി സർക്കാർ രൂപീകരിച്ചത്. മഞ്ജു വാര്യര്‍, സംവിധായകന്‍ ബി. ഉണ്ണികൃഷ്‌ണന്‍, പത്മപ്രിയ, നിഖില വിമല്‍, രാജീവ് രവി, സന്തോഷ് കുരുവിള, സി.അജോയ് എന്നിവർ സമിതിയിലെ അംഗങ്ങളാണ്.

ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് മുകേഷിനെതിരെ ആരോപണം ഉയർന്നുവന്നത്. പിന്നാലെ  സിനിമാ മേഖലയില്‍ ആരോപണം നേരിടുന്ന വ്യക്തി തന്നെ സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് നയം രൂപീകരിക്കാനുള്ള സമിതിയില്‍ അംഗമാകുന്നതിലൂടെ സര്‍ക്കാര്‍ എന്ത് നയമാണ് മുന്നോട്ട് വയ്ക്കുന്നത് എന്ന് പ്രതിപക്ഷം ചോദിച്ചിരുന്നു. പിന്നാലെയാണ് മുകേഷിനെ നീക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.

SCROLL FOR NEXT