NEWSROOM

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്: സിനിമാ പ്രവർത്തകർ പിടിയിൽ; മട്ടാഞ്ചേരി സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത് 46 ലക്ഷം രൂപ

അസോസിയേറ്റ് ഡയറക്ടർ ശ്രീദേവ് (35), കോസ്റ്റ്യൂമർ മുഹമ്മദ് റാഫി(37) എന്നിവരാണ് അറസ്റ്റിലായത്

Author : ന്യൂസ് ഡെസ്ക്

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ സിനിമ പ്രവർത്തകർ പിടിയിൽ. അസോസിയേറ്റ് ഡയറക്ടർ ശ്രീദേവ് (35), കോസ്റ്റ്യൂമർ മുഹമ്മദ് റാഫി(37) എന്നിവരാണ് അറസ്റ്റിലായത്. മട്ടാഞ്ചേരി സ്വദേശിയിൽ നിന്നും 46 ലക്ഷം രൂപയാണ് ഇരുവരും ചേർന്ന് തട്ടിയെടുത്തത്. കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ് മട്ടാഞ്ചേരി സ്വദേശിയായ യുവാവ് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായത്. വാട്സ്ആപ്പ് വ്യാജ ലിങ്ക് അയച്ചുനൽകിയായിരുന്നു തട്ടിപ്പ്. ആപ്പില്‍ പണം നിക്ഷേപിച്ച് അതിലുള്ള ബില്‍ഡിങിന് റേറ്റിങ് നല്‍കിയാല്‍ കൂടുതല്‍ ലാഭം നല്‍കാം എന്ന് വാഗ്ദാനവും ചെയ്തിരുന്നു. ഇങ്ങനെ പലതവണയായി 46 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തു. ലിങ്ക് ലഭിച്ച മൊബൈൽ ഫോൺ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സിനിമാ പ്രവർത്തകർ പിടിയിലാവുന്നത്.


SCROLL FOR NEXT