NEWSROOM

വയനാട് ദുരന്തത്തിൽ കാണാതായവർ; അന്തിമ പട്ടിക പുറത്തുവിട്ട് സർക്കാർ

കാണാതായവരെ മരിച്ചതായി പരിഗണിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആശ്രിതര്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനും സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു.

Author : ന്യൂസ് ഡെസ്ക്


വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ അന്തിമ പട്ടിക പുറത്തുവിട്ടു. 32 പേരുടെ പട്ടികയാണ് പുറത്തു വിട്ടത്. മുണ്ടക്കൈ നിന്നും കാണാതായത് 13 പേരെയാണ്. ചൂരല്‍മലയില്‍ നിന്ന് 14 പേരെയും മേപ്പാടിയില്‍ നിന്ന് രണ്ട് പേരെയുമാണ് കാണാതായത്. ബീഹാര്‍, ഒഡീഷ സ്വദേശികളായി മൂന്ന് പേരും കാണാതായവരില്‍ ഉള്‍പ്പെടുന്നു.

കാണാതായവരെ മരിച്ചതായി പരിഗണിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആശ്രിതര്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനും സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. പട്ടികയ്ക്ക് നേരത്തേ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകാരം നല്‍കിയിരുന്നു.

സാധാരണ ഏഴ് വര്‍ഷം കഴിഞ്ഞാലാണ് കാണാതായവരെ മരിച്ചവരായി കണക്കാക്കുക. എന്നാല്‍ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ബന്ധുക്കള്‍ക്ക് പെട്ടെന്ന് തന്നെ ധനസഹായം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് കാണാതായവരെ മരിച്ചവരായി കണക്കാക്കാനുള്ള നടപടി സര്‍ക്കാര്‍ പെട്ടെന്ന് തീരുമാനിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

SCROLL FOR NEXT