NEWSROOM

സുരേഷ് ഗോപിയുടെ നടപടി ഗിമ്മിക്ക്, ഭരണഘടന പരമായ കാര്യങ്ങളിൽ രാഷ്ട്രീയം കളിക്കരുത്: കെ.എൻ. ബാലഗോപാൽ

കേന്ദ്ര മന്ത്രി ആശാ വർക്കർമാർക്കിടയിൽ വന്ന് തെറ്റിദ്ധാരണ പരത്തുകയാണെന്നും ധനമന്ത്രി

Author : ന്യൂസ് ഡെസ്ക്


ആശാ വർക്കർമാരുടെ സമരത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സുരേഷ് ഗോപി രാഷ്ട്രീയം കളിക്കുകയാണെന്ന് കെ.എൻ. ബാലഗോപാൽ വിമർശിച്ചു. കേന്ദ്ര മന്ത്രി ആശാ വർക്കർമാർക്കിടയിൽ വന്ന് തെറ്റിദ്ധാരണ പരത്തുകയാണ്.

സുരേഷ് ഗോപിയുടെ നടപടി ഗിമ്മിക്കാണെന്നും ചാനൽ ദൃശ്യം കണ്ടാൽ ജനങ്ങൾക്ക് അത് ബോധ്യപ്പെടുമെന്നും ധനമന്ത്രി പറ‍ഞ്ഞു. ഭരണഘടന പരമായ കാര്യങ്ങളിൽ കേന്ദ്രമന്ത്രി രാഷ്ട്രീയം കളിക്കരുത്. ഞങ്ങളാരും ഇത്തരം നിലപാടുകൾ സ്വീകരിക്കാറില്ലെന്നും കെ.എൻ. ബാലഗോപാൽ.

പിണറായി സർക്കാരിൻ്റെ തുടർച്ചയുണ്ടാകുമെന്നാണ് പൊതുവികാരമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കോൺഗ്രസിന്റെ രഹസ്യ സർവേയിൽ മൂന്നാം തവണയും സർക്കാരിന്റെ തുടർച്ച ഉണ്ടാകുമെന്നാണ് പറയുന്നതെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.

SCROLL FOR NEXT