NEWSROOM

ഇന്ദ്രന്‍സ് നായകനാകുന്ന ആശാന്‍ സിനിമയുടെ ലൊക്കേഷനില്‍ തീപിടുത്തം; വാഹനവും ആര്‍ട്ട് വസ്തുക്കളും കത്തി നശിച്ചു

എറണാകുളം സരിത - സവിത തിയറ്റര്‍ കോമ്പൗണ്ടിലാണ് അപകടമുണ്ടായത്

Author : ന്യൂസ് ഡെസ്ക്



കൊച്ചിയില്‍ സിനിമ ലൊക്കേഷനില്‍ തീപിടുത്തം. ഇന്ദ്രന്‍സ് നായകനാകുന്ന ആശാന്‍ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് തീപിടുത്തം ഉണ്ടായത്. ലൊക്കേഷനില്‍ ആര്‍ട്ട് വസ്തുക്കള്‍ കൊണ്ടുവന്ന വാഹനത്തിനാണ് തീ പിടിച്ചത്. വാഹനവും ആര്‍ട്ട് വസ്തുക്കളും കത്തി നശിച്ചു. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചു. എറണാകുളം സരിത - സവിത തിയറ്റര്‍ കോമ്പൗണ്ടിലാണ് അപകടമുണ്ടായത്.

SCROLL FOR NEXT