NEWSROOM

ഫോര്‍ട്ടുകൊച്ചിയില്‍ ജനവാസമേഖലയില്‍ വന്‍ തീപിടിത്തം; അപകടമുണ്ടായത് ഫ്രിഡ്ജ് വില്‍പ്പന നടത്തുന്ന കടയില്‍

ആറോളം ഫയര്‍ യൂണിറ്റുകള്‍ എത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.

Author : ന്യൂസ് ഡെസ്ക്


ഫോര്‍ട്ടുകൊച്ചിയില്‍ വന്‍ തീപിടിത്തം. സെക്കന്‍ഡ് ഹാന്‍ഡ് ഫ്രിഡ്ജ് വില്‍പ്പന നടത്തുന്ന കടയ്ക്കാണ് തീപിടിച്ചത്. ജനവാസ മേഖലയിലുണ്ടായ അപകടത്തില്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്.

സമീപ പ്രദേശത്തെ ആളുകളെ മാറ്റിയിട്ടുണ്ട്. തീപിടിക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആറോളം ഫയര്‍ യൂണിറ്റുകള്‍ എത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.

UPDATING...

SCROLL FOR NEXT