NEWSROOM

പത്തനംതിട്ടയില്‍ ബിവറേജസ് ഗോഡൗണില്‍ വന്‍ തീപിടിത്തം

ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Author : ന്യൂസ് ഡെസ്ക്


പത്തനംതിട്ടയിലെ പുളിക്കീഴില്‍ ബിവറേജസ് ഗോഡൗണിന് തീപിടിച്ചു. കെട്ടിടം പൂര്‍ണമായും കത്തിയതായാണ് സൂചന. ആളപായമുണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല.

ഗോഡൗണിന്റെ പിന്‍വശത്തായി വെല്‍ഡിങ് പണികള്‍ നടക്കുന്നുണ്ടായിരുന്നു. ഇവിടെ നിന്നുമാകാം കെട്ടിടത്തിന് തീപിടിച്ചത് എന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സംശയം ഉയര്‍ത്തുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

തീയണക്കുന്നതിനായി ഫയര്‍ഫോഴ്‌സ് ശ്രമം തുടരുകയാണ്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയിട്ടും തീ പൂര്‍ണമായി ഇതുവരെ അണയ്ക്കാന്‍ സാധിച്ചിട്ടില്ല. നാട്ടുകാരാണ് തീ പടര്‍ന്ന വിവരം പൊലീസില്‍ അറിയിച്ചത്. ഉടന്‍ തന്നെ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയെങ്കിലും കെട്ടിടത്തിന് മുഴുവനായും തീ പടര്‍ന്നു പിടിക്കുകയായിരുന്നു.

SCROLL FOR NEXT